നാളെയുടെ  ഭാവി  
2070  ഒരു  ചെറുകഥ 
ഒരു നീണ്ടു നിവര്‍ന്ന് കിടക്കുന്ന മരുഭൂമി . ദാ ഒരു കുട്ടി നടന്നു നീങ്ങുന്നു .അവന് തന്റെ  സ്ക്കൂളിലെത്തി .അവനു 10 വയസ്സ് മാത്രം  പ്രായം  പക്ഷെ  16 വയസ്സ് തോന്നിക്കും . അവന് ക്ലാസ്സില്‍ കയറി .പെട്ടെന്ന്  ബെല്ലെടിച്ചു .ക്ലാസ്സില്‍ ടീച്ചര്‍ എത്തി .ചൂരല്‍ ഇല്ലാതെ  ലാപ് ടോപ് മാത്രമുള്ള ടീച്ചര്‍ . ടീച്ചര്‍ ലാപ് ടോപ്  കയിലെടുത്ത് present  എടുത്തു . ടീച്ചര്‍ ലാപ് ടോപില്‍ നിന്ന് ഒരു പ്ലഗ്  എടുത്ത് L .C .D . projecter  എടുത്ത് അതില്‍ കുത്തി . സ്ക്രീനില്‍ ചിത്രം പതിഞ്ഞു .ക്ലാസ്സ് പകുതിയായപ്പോള്‍ ഒരു റോബോട്ട് വന്ന് ടീച്ചര്‍ക്ക് ഒരു പാനീയം നല്കി . ടീച്ചര്‍  അത് കുടിച്ചു . അപ്പോള്‍ തന്നെ interwell ലിന്റെ  ബെല്ലെടിച്ചു . കുറച്ചു പേര് ആശുപത്രിയിലേക്ക്  പോയ്യി . ഡയാലിസ്സിസ്  ചെയ്യാനാന്നെന്നു തോന്നുന്നു . ചിലര്‍ കുപ്പികളില്‍ കൊണ്ടു വന്ന വെള്ളമെടുത്തു  മുഖം കഴുകി . ചിലര്‍ അത് കുടിച്ചു  സ്കൂളിലെ  വെള്ളം  അമ്ലം ചേര്‍ന്നതാണ് .  അപ്പോളാണ് 100  വയസ്സ് പ്രായം തോന്നിക്കുന്ന   ഒരു  അപ്പൂപ്പന് വന്നത് അദ്ദേഹമാണ്  അവിടുത്തെ  പ്രിന്‍സിപ്പല്‍  . അപ്പോളാണ്  ഒരു കുട്ടി ഒരു ചോദ്യം ചോദ്യച്ചത്  'മള' എന്നാല്‍  എന്താ?   അദ്ദേഹം മറുപടി പറഞ്ഞു "മളയല്ല " മഴയാണ്  മോനെ, അത്  ആകാശത്തു നിന്ന് വരുന്നതാ . അതെന്താ ഇപ്പോളിലിലാതത്. "അത് പിന്നെ" അപ്പൂപ്പന് ഉത്തരം മുട്ടി പോയി .
by
നിംഹാന്‍സ് നിമല്‍
VIII-E
ശ്രീ കൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂള്‍
അപേക്ഷ: നാളെ നിങ്ങളുടെ മകനും ഇങ്ങെനെ ചോദ്യക്കാതിരിക്കണമെങ്കില് ഒന്ന് ഓര്‍ക്കുക ഭൂമി ആരുടേയും സ്വന്തമല്ല . നാം ഇനിയും വൈകീട്ടില്ല . നാളെ ഈ ഭൂമി മരുഭൂമിയോ , അമ്ല മഴ പെയ്യുന്ന ഭൂമിയ്യാകരുത് .ഈ ഭൂമി അടുത്ത തലമുറയ്ക്കു കൂടി വേണ്ടതാണ്
by
നിംഹാന്‍സ് നിമല്‍
VIII-E
ശ്രീ കൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂള്‍
 
No comments:
Post a Comment