Pages

sreekrishnahighschool

SREE KRISHNA HIGHER SECONDARY SCHOOL ,GURUVAYUR . 2011 WORLD CHEMISTRY YEAR ,WORLD BATS YEAR , WORLD FOREST YEAR .

Friday, December 9, 2011

ഉയരങ്ങള്‍ എന്നും ശ്രീനിത്തിന്റെ മുന്നില്‍ തല കുനിക്കട്ടെ ........ 
ഗുരുവായൂര്‍ : ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ സുവര്‍ണ താരമായ ശ്രീനിത്ത് . എന്നും എല്ലാരേയും അദ്ഭുതപ്പെടുതിയിട്ടെയുള്ളൂ.
അതെ 2010 - 2011 വര്‍ഷത്തെ 1 .98 ഉയരം കീഴടക്കി 15 വര്‍ഷത്തെ റെക്കോഡ് തകര്ത്ത് സ്വര്‍ണം നേടി.  8 -12 -11 ന് 2 .06 എന്ന ഉയരം ദേശീയ റെക്കോഡ് തകര്ത്ത്  കടന്നിരിക്കുന്നു. ഇത് സൂചിപ്പികുന്നത് ശ്രീനിത്ത് ഒരു ഗരുഡനെ പോലെ  ഇനിയും ട്രാക്കുകളില്‍ പറന്നിറങ്ങും എന്നാണ് . പ്രതീക്ഷയുടെ പുതിയ ആകാശങ്ങളിലേക്ക് ചിറകുവിരിച് പറക്കുവാന്‍ ശ്രീനിത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു .    
 

Thursday, August 18, 2011

                                                  ഓര്‍മയുടെ താഴ്വര
              ഓര്‍മ്മകള്‍ താഴ്വരകള്‍  വിരിച്ചു നില്‍ക്കുന്നു
          എന്‍ ജീവിതം വരയ്ക്കുന്നു അവിടെ നീ
                 നിനക്കായ്‌ കോര്‍ത്തു ഞാന്‍ നര്‍മതന്‍ മുട്ടു തന്‍ 
                 നിനക്കായ്‌ ഞാന്‍ നെയ്തു ഒരു കൂട്ടം പുടവകള്‍
    വീണുടഞ്ഞു തെറിക്കുന്ന കണ്ണുനീര്‍
     ചിന്നി ചിതറി എന്‍ ഓര്‍മകളായി
              ഓര്‍മതന്‍ തൊട്ടിലില്‍  ഞാന്‍ താരാട്ടുപാടുന്നു
           എന്‍ കുഞ്ഞികിടാവ് കരഞ്ഞു കിടക്കുന്നു
            എന്‍ മനം നിനക്കായ്‌ ഒരുകുടില്‍ തീര്‍ത്തു
                     നല്‍ക്കുന്നു  എന്തിനാണി ത്യാഗം എനിക്കറിഞ്ഞുകൂടാ -          കത്തി ജ്വലിക്കുന്ന്‍ സൂര്യ താപമാണ് നാം
          പൊട്ടിതെരിക്കുന്ന  ചില്ലുകുപ്പികള്‍ നാം 
                   ചിതറി  വീഴുന്നൊരു ഓര്‍മ്മകള്‍ താഴ്വര തീര്‍ത്തു
        തന്നു എനിക്ക് എന്‍  പ്രിയ സഖി  നീ 
       
                               (ഓര്‍മ്മതന്‍ താഴ്വരയില്‍ നിന്ന് ഞാന്‍  )
 ശില്പ k .k .
9 E
ശ്രീ കൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂള്‍ ,ഗുരുവായൂര്‍
                   

Friday, July 8, 2011


           കായലുകളുടെ നാട്ടിലേക്ക്....

മെയ് 9, 10 തിയ്യതികളില്‍  ആലപ്പുഴ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ വെച്ചു നടന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത ചാവക്കാട് മേഖലയിലെ നിംഹാന്‍സ് നിമല്‍ (ശ്രീ കൃഷ്ണ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഗുരുവായൂര്‍ ) എന്ന ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി തയ്യാറാക്കിയ കുറിപ്പ്.
-----------------------------------------------------------------------------------------------------


          മെയ് 8ാം തിയ്യതി രാത്രി 8ന് തൃശ്ശൂര്‍ പരിസരകേന്ദ്രത്തി (പരിഷത്ത് ഭവന്‍) ലെത്തി. അന്നു രാത്രി ഞങ്ങള്‍ പരിസരകേന്ദ്രത്തിലാണ് ഉറങ്ങിയത്. ചുറ്റും ഗ്രില്ലായിരുന്നതിനാല്‍ പ്രകൃതിയുടെ തനതു കാറ്റും, ഹാളിലെ ഫാനിന്റെ കാറ്റും ഞങ്ങളെ മെല്ലെ തഴുകിയുറക്കി. ഉറക്കം നഷ്ടപ്പെട്ട ആ രാത്രിയില്‍ ആലപ്പുഴ സ്വപ്നം കണ്ടാണ് ഞാന്‍ കിടന്നത്. 2 മണിക്ക് അലാം അടിച്ചപ്പോള്‍ ചാടിയെഴുന്നേറ്റ ഞങ്ങള്‍ പെട്ടെന്നു തന്നെ പ്രഭാതകൃത്യങ്ങള്‍ ചെയ്തു. മനസ്സില്‍ ആലപ്പുഴയുടെ പ്രധാനപ്പെട്ട ഭാഗമായ കുട്ടനാടിന്റെ നദികളില്‍ നദിയായ പമ്പയുടെ തീരത്തുള്ള മങ്കൊമ്പ് ഗവേഷണകേന്ദ്രമായിരുന്നു. ഞങ്ങള്‍ ആദ്യം റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. മനസ്സ് കൊതിക്കുന്നത് ആലപ്പുഴയിലെത്താന്‍ വേണ്ടിയായിരുന്നു. എന്നാല്‍ സമയം ഞങ്ങളുടെ സ്വസ്ഥത നഷ്ടപ്പെടുത്തി. ഇടയ്ക്കു ഞങ്ങളെ യാത്രയാക്കാന്‍ വന്ന മഴ ഞങ്ങളെ സന്തോഷത്തിലാക്കി. 3.45ന് ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി ട്രെയിന്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമില്‍ വന്നു നിന്നു. അപ്പോള്‍ ജോയ് എന്ന ചേട്ടനും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ആലപ്പുഴയാണ് ആ ചേട്ടന്റെ നാടെന്ന് ആ ചേട്ടന്‍ സൂചിപ്പിച്ചു. അതു കേട്ടപ്പോള്‍ ആലപ്പുഴയുടെ വര്‍ണ്ണന കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് തിടുക്കമായി. ഓരോ കാര്യങ്ങളും ഞങ്ങള്‍ ഗ്രഹിച്ചു. കുട്ടനാടിന്റെ പ്രത്യേകതകളും നെല്‍കൃഷിയും താറാവുകൃഷിയും ഒന്നിടവിടാതെ പറഞ്ഞുതന്നു. എറണാകുളം കഴിഞ്ഞപ്പോള്‍ ആലപ്പുഴയുടെ സൗന്ദര്യം ഞങ്ങള്‍ ആസ്വദിച്ചു തുടങ്ങി. കായലും പുഴയും പിന്നെ നിര നിരയായി കിടക്കുന്ന വഞ്ചികളും ബോട്ടുകളും  വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഹൗസ്ബോട്ടും.

          അവസാനം ഞങ്ങള്‍  ഒരു ബസ്സില്‍ കയറി. ആ ബസ്സെടുക്കുവാന്‍ കുറേ നേരം പിടിച്ചു.  ബസ്സ് നീങ്ങിത്തുടങ്ങി. പുറത്തെ കാഴ്ചകള്‍ കണ്ടിരുന്ന് സ്ഥലമെത്തിയതറിഞ്ഞില്ല. മധു മാഷ് വിളിച്ചപ്പോഴാണ് അറിഞ്ഞത്. ഞങ്ങള്‍ വേഗം പുറത്തിറങ്ങി. പക്ഷേ, ആദ്യം പോകേണ്ടത് മങ്കൊമ്പിലേക്കല്ല! ആലപ്പുഴ ജില്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസ്സിലേക്കായിരുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷമേ മങ്കൊമ്പിലേക്കു പോകേണ്ടതുള്ളൂ. അങ്ങനെ ഞങ്ങള്‍ നടന്ന് പാര്‍ട്ടി ഓഫീസ്സിലെത്തി. അവിടെയെത്തി ഭക്ഷണം കഴിച്ചതിനു ശേഷം പമ്പാറിന്റെ തീരത്തുള്ള മങ്കൊമ്പിലേക്ക് മാരുതി ഒമ്​നി വാനില്‍ എത്തി. മങ്കൊമ്പില്‍ ഞങ്ങളെ സ്വീകരിക്കാന്‍ കുറെ അധ്യാപകരും, പരിഷത്തിന്റെ പ്രവര്‍ത്തകരും നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ പുറത്തെ കാഴ്ചകള്‍ ആസ്വദിച്ചിരിക്കുകയായിരുന്നു. ഗവേഷണ സ്ഥാപനത്തിന്റെ തന്നെയുള്ള നെല്പാടങ്ങള്‍  അതിലേക്ക് പാറിവന്ന് കീടങ്ങളെ തിന്നുന്ന ചെറിയ പക്ഷികള്‍ . ഓ, പ്രകൃതി എത്ര സുന്ദരം!


          കുറച്ചു കഴിഞ്ഞപ്പോള്‍ സംഘാടകര്‍ ഞങ്ങള്‍ക്ക് നോട്ടീസ് തന്നു. അതില്‍ നിന്നാണ് ബഹു. ടി. എം. തോമസ് ഐസക് അവര്‍കളാണ് ഉദ്ഘാടനം എന്ന വസ്തുത മനസ്സിലാക്കിയത്. പൊലീസ് എസ്കോര്‍ട്ട് വാഹനത്തിന്റെ ഒപ്പം ബഹു. തോമസ് ഐസക് സമ്മേളന സ്ഥലത്തെത്തി. ധനതത്വ ശാസ്ത്രജ്ഞനായ അദ്ദേഹം ഞങ്ങള്‍ക്ക് കൂടുതല്‍ അറിവും വിജ്ഞാനവും നല്‍കി. ഞങ്ങള്‍ക്ക് അത് പുതിയൊരനുഭവമായി. അതിനോടൊപ്പം തന്നെ അദ്ദേഹം രചിച്ച മണ്ണും മനുഷ്യനും എന്ന പുസ്തകം അദ്ദേഹത്തിന്റെ കൈയ്യൊപ്പോടെ ലഭിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പണ്ടത്തെ ഒരു കര്‍ഷക സ്ത്രീയുടെ നാടന്‍ പാട്ടും ഉണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് ഒരു മുത്തശ്ശിയായിരുന്നു. സമ്മേളനത്തിനു ശേഷം ഞങ്ങള്‍ ഗ്രൂപ്പായി തിരിഞ്ഞ് പ്രബന്ധം അവതരിപ്പിക്കാന്‍ ആരംഭിച്ചു. ഞാന്‍ CD Presentation ആയതിനാല്‍ അവിടുത്തെ കമ്പ്യൂട്ടര്‍ ഉള്ള ഒരു ഓഫീസ്സിലേക്ക് പോയി. ഉച്ചയ്ക്കു ശേഷം CD Presentation അവതരിപ്പിക്കാം എന്നു പറഞ്ഞു. ഉച്ചഭക്ഷണ വേണ്ടി ഞങ്ങളെ അയച്ചു. ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങള്‍ വീണ്ടും ഓഫീസ്സിലെത്തി. എന്നിട്ടും കുറച്ചു പേര്‍ മാത്രമേ അപ്പോള്‍ അവതരിപ്പിച്ചുള്ളൂ.


          പിന്നീട് ഞങ്ങള്‍ പ്രകൃതിയിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. കുട്ടനാടിനെ കുട്ടനാടാക്കിയ നെല്‍വയലുകളിലേക്ക്. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ നെല്‍വയലിലേക്ക്. ഞങ്ങള്‍ നെല്ലിനെ നശിപ്പിക്കുന്ന കീടങ്ങളെ കണ്ടെത്താന്‍ തിരിഞ്ഞു. ഷട്ടില്‍ കളിക്കുന്ന ബാറ്റില്‍ വല ഘടിപ്പിച്ച  ഒരു ഉപകരണം ഉപയോഗിച്ച് ഞങ്ങള്‍ കീടങ്ങളെ പിടിച്ചു. അപ്പോഴാണ് അറിയുന്നത് നെല്ലിനെ ഒട്ടനവധി കീടങ്ങള്‍ ആക്രമിക്കുന്നുണ്ട്. ചാഴി, ചിത്രവണ്ട്, ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ , പുഴു etc... തുടങ്ങിയവയാണീ കീടങ്ങള്‍ . ഈ കീടങ്ങളെ നശിപ്പിക്കുന്ന പല മിത്രകീടങ്ങളും അവിടെ തന്നെയുണ്ട്. പ്രത്യേകതരം ഉറുമ്പ്, ചിലന്തികള്‍ , തുമ്പികള്‍ തുടങ്ങി ഒട്ടനവധി കീടങ്ങളുണ്ട്. വയലിലെ field trip നു ശേഷം ഞങ്ങള്‍ സമ്മേളന ഹാളില്‍ കേറി. ഞങ്ങള്‍ക്ക് സംഘാടകര്‍ വൈകീട്ടുത്തെ ചായയും ചെറിയ ഭക്ഷണവും നല്‍കി. കര്‍ഷകരുമായി ഒരഭിമുഖം നടത്തി. ചോദ്യം ചോദിക്കുവാന്‍ ഞങ്ങള്‍ നിന്നെങ്കിലും അവസരം ലഭിച്ചില്ല. അടുത്ത ദിവസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വായിച്ചു കൊണ്ട് ഞങ്ങള്‍ പിരിഞ്ഞു.


          രാത്രി പാര്‍ട്ടി ഓഫീസ്സിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചതിനു ശേഷം ഞാന്‍ പ്രബന്ധം അവതരിപ്പിക്കാന്‍ പോയി. രാത്രി 12.00 കഴിഞ്ഞിട്ടും പ്രബന്ധാവതരണം കഴിഞ്ഞില്ല. പിറ്റേ ദിവസം നടത്താമെന്ന് പറഞ്ഞു. അന്ന് രാത്രി ഞങ്ങള്‍ ഉറങ്ങിയത് ഒരു സ്വപ്നം കണ്ടാണ്. നാളെ രാവിലെ 6.30 മുതല്‍ 10.30 വരെ നടത്തുന്ന ബോട്ടുയാത്ര; അതായിരുന്നു ഞങ്ങളുടെ സ്വപ്നം. ഞങ്ങള്‍ ആ സ്വപ്നം കണ്ടുറങ്ങി.


          പിറ്റേന്ന് 5 മണിക്ക് എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ക്കു ശേഷം പുണ്യനദിയായ പമ്പയുടെ തീരത്തു കൂടി നടന്നു. കളി പറഞ്ഞും, കഥ പറഞ്ഞും ഞങ്ങള്‍ ബോട്ടിന്റെ അടുത്തെത്തി. അതിനു ശേഷം ബോട്ടിന്റെ ഏറ്റവും മുന്നില്‍ ഞങ്ങള്‍ നിലയുറപ്പിച്ചു. മുന്നിലിരുന്ന് അനന്തമായ കായല്‍പരപ്പിലേക്ക് കണ്ണും നട്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ബോട്ട് കായല്‍ പരപ്പിലേക്ക് കുതിച്ചു. കായലിനു ചുറ്റും പ്രകൃതി തീര്‍ത്ത മനോഹര ദൃശ്യങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നു. ഞാന്‍ ആദ്യമായാണ് ഇങ്ങനെയൊരു യാത്ര ചെയ്യുന്നത്. പമ്പ, മണിമല, അച്ഛന്‍കോവില്‍ എന്ന മൂന്ന് ആറുകള്‍ കൂടി ചേരുന്ന "മൂന്നാര്‍ " എന്ന സ്ഥലത്തെത്തി. ആലപ്പുഴ എം. എല്‍ . എ യുടെ വീടും അദ്ദേഹത്തിന്റെ നാല് ബോട്ടുകളും കണ്ട് ഞങ്ങള്‍ അദ്ഭുതപ്പെട്ടു പോയി. KSWTC ന്റെ ബോട്ടും നേരിട്ടു കാണാന്‍ എനിക്കു കഴിഞ്ഞു. ദൂരങ്ങളില്‍ മന്ദം മന്ദം നീങ്ങുന്ന ഹൗസ് ബോട്ടുകളും കാണാന്‍ എന്തു രസമാണെന്നോ..?
          കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വേമ്പനാട്ടു കായല്‍ നിലത്തിലെത്തി. അവിടെ പണ്ടു കാലത്ത് കായല്‍ കുത്തി വരുന്ന മണ്ണ് കൂട്ടിയിട്ട് അത് ദ്വീപ് പോലെ കാണുന്നു. ഇവയെ മാര്‍ത്താണ്ഡം, ചിത്തിര, റാണി എന്നിങ്ങനെ അറിയപ്പെടുന്നു. അതിലൊരെണ്ണത്തില്‍ ഞങ്ങള്‍ കയറി. രാവിലത്തെ ഭക്ഷണം അവിടെയിരുന്നാണ് കഴിച്ചത്. തൊട്ടടുത്ത് ആരെയും കയറുവാന്‍ കൊതിപ്പിക്കുന്ന ഹൗസ് ബോട്ടും കിടന്നിരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം ബോട്ട് വീണ്ടും മുന്നോട്ടു കുതിച്ചു.ഒരു പടക്കുതിരയെ പോലെ. കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ കക്ക വാരുന്ന മത്സ്യ തൊഴിലാളികളെ കണ്ടു. അതിനു ശേഷം ഞങ്ങളുടെ ബോട്ട് മറ്റൊരു വഴിയിലേക്ക് കുതിച്ചു. കുറച്ചു നീങ്ങിയപ്പോള്‍ കായലിനു ആഴം കൂടുന്നത് കണ്ടു. ഇരുവശങ്ങളിലേയും കാഴ്ചകള്‍ എന്നെ ഒരു ചിന്തയിലേക്ക് തിരിച്ചു. "ഞാനെന്തു കൊണ്ട് ആലപ്പുഴയില്‍ ജനിച്ചില്ല!" പല ചിന്തകളും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു. അപ്പോഴാണ് ബോട്ട് ഒരു ദ്വീപില്‍ കരയടുപ്പിച്ചത്. ഞങ്ങളവിടെയിറങ്ങി നടന്നു. ഞങ്ങള്‍ കല്‍പ്പടവിലൂടെ നടക്കുമ്പോള്‍ എന്നെ ഓര്‍മ്മിപ്പിച്ചത് കൊടൈക്കനാലിലേക്ക് പോകുമ്പോഴുള്ള ഹെയര്‍പിന്നുകളേയാണ്. അപ്പുറത്ത് കായലും, ഇപ്പുറത്ത് കായലിനേക്കാള്‍ താഴ്ന്ന പ്രദേശവും. ഈ ദ്വീപ് കായല്‍ നിരപ്പിനേക്കാള്‍ താഴ്ന്നാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ദ്വീപ് കല്‍പ്പടവുകള്‍ കൊണ്ട് കെട്ടി നിര്‍ത്തിയിരിക്കുകയാണ്. ദ്വീപിനുള്ളില്‍ പല ഔഷധങ്ങളും, മരങ്ങളും ഉണ്ട്. അതിന്റ ഭംഗിയാസ്വദിച്ചു കൊണ്ട് ഞാന്‍ അവിടെ നിന്നും ബോട്ടിലേക്കിറങ്ങി. പിന്നീട് ഗാനമേളയായിരുന്നു. പാട്ടു പാടി, മത്സരിച്ച് ബോട്ടില്‍ കളിച്ചും ബോട്ടില്‍ നിന്ന് വെള്ളത്തിലേക്ക് കയ്യിട്ടും ഞങ്ങള്‍ യാത്ര ചെയ്തു മങ്കൊമ്പിലെത്തി. ഞങ്ങള്‍ ബോട്ടിനോട് വിട പറഞ്ഞു.


          മങ്കൊമ്പിലെത്തി മറ്റുള്ളവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് ഒരു ദിവസത്തെ അനുഭവവും മാര്‍ക്കും വിശകലനം ചെയ്തപ്പോള്‍ ഞാനും കുറച്ചു കുട്ടികളും CD Presentation അവതരിപ്പിക്കാന്‍ ഉണ്ടായിരുന്നത് അവതരിപ്പിച്ചു. അത് അവതരിപ്പിച്ചപ്പോള്‍ എന്തെന്നില്ലാത്ത സമാധാനം തോന്നി. അതിനു ശേഷം പ്രോഫ: ലീലാകുമാരി ടീച്ചറുടെ മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ ഉണ്ടായിരുന്നു. അത് ഞങ്ങള്‍ക്ക് കുടുതല്‍ അറിവു നല്‍കി. 22 ഇനം നെല്ലിനങ്ങള്‍ അവിടെ നിര്‍മ്മിച്ചതാണ് എന്നീ വിവരങ്ങളും കരിനിലങ്ങള്‍ എന്താണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനു ശേഷം ഞങ്ങള്‍ ഭക്ഷണം കഴിക്കാനൊരുങ്ങി. അപ്പോഴാണ് സങ്കടകരമായ ഒരു കാര്യം മനസ്സിലാക്കാനായത്. ഞങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനോ ഉച്ചത്തെ മങ്കൊമ്പ് ചുറ്റിക്കറങ്ങാനോ നില്‍ക്കുന്നില്ല എന്ന സത്യം. ഞങ്ങള്‍ വളരെയധികം സങ്കടത്തോടെ, വിരഹത്തോടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തോട് വിട ചൊല്ലി. കണ്ണുനീരോടെ അവിടെ നിന്നിറങ്ങുമ്പോള്‍ എന്നെ ഒരിക്കല്‍ കൂടി അവിടേക്ക് കൊണ്ടുപോകണേ എന്നുകൂടി പ്രാര്‍ത്ഥിച്ചു. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോള്‍  ഞങ്ങള്‍ ആലപ്പുഴയോടും എന്നെന്നേക്കുമായി വിട പറഞ്ഞു. ഇങ്ങനെയൊരു അനുഭവം എനിക്കാദ്യമായാണ്. എന്നെ ബാലശാസ്ത്ര കോണ്‍ഗ്രസ്സിന് ഉപന്യാസം എഴുതാന്‍ പ്രേരിപ്പിച്ച മധു മാഷിനോടും സംസ്ഥാന തലം വരെ എത്തി നല്ല രീതിയില്‍ ഞങ്ങളെ പരിചരിച്ച പരിഷദ് പ്രവര്‍ത്തകര്‍ക്കും, സംഘാടകര്‍ക്കും നന്ദി ഈ ആസ്വാദനക്കുറിപ്പിലൂടെ അറിയിക്കുന്നു

Wednesday, July 6, 2011

                                                         IT ക്ല്ബ് ഉദ്ഘാടനം ചെയ്തു  .

ഈ വര്‍ഷത്തെ IT ക്ല്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായ് . സ്കൂള്‍ IT ക്ല്ബ് CONVEENR  ദീപ ടീച്ചര്‍ അധ്യക്ഷ്ത വഹിച്ചു. ശ്രീ സത്യന്‍ മാസ്റ്റര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. പിന്നീട് സെക്രട്ടറിയെയും ജോ: സ്ക്രെടരിയെയും തെരഞ്ഞെടുത്തു .
                                  രസതന്ത്രവര്‍ഷാചരണം : ഉദ്ഘാടനം നടന്നു

സ്കൂള്‍ തല രസതന്ത്രവര്‍ഷത്തിന്റെ  ഉദ്ഘാടനം  നടന്നു. വാര്‍ഡ് കൌണ്‍സിലര്‍ ശ്രീ :ഗോപി അവര്‍കള്‍ ആയിരിന്നു ഉദ്ഘാടകന്‍ . പി.റ്റി.എ പ്രസിഡന്റ്‌ അധ്യക്ഷ്ത വഹിച്ചു . ഇതിനോടനുബന്ധിച്ച്  മാഡം ക്യുറി,പ്രഫുല്ല ചന്ദ്ര രേ എന്നിവരെ അനുസ്മരികുകയും ചെയ്തു.

Tuesday, December 14, 2010

നാളെയുടെ  ഭാവി  
2070  ഒരു  ചെറുകഥ 
ഒരു നീണ്ടു നിവര്‍ന്ന് കിടക്കുന്ന മരുഭൂമി . ദാ ഒരു കുട്ടി നടന്നു നീങ്ങുന്നു .അവന്‍ തന്റെ  സ്ക്കൂളിലെത്തി .അവനു 10 വയസ്സ് മാത്രം  പ്രായം  പക്ഷെ  16 വയസ്സ് തോന്നിക്കും . അവന്‍ ക്ലാസ്സില്‍ കയറി .പെട്ടെന്ന്  ബെല്ലെടിച്ചു .ക്ലാസ്സില് ടീച്ചര്‍ എത്തി .ചൂരല്‍ ഇല്ലാതെ  ലാപ് ടോപ് മാത്രമുള്ള ടീച്ചര്‍ . ടീച്ചര്‍ ലാപ് ടോപ്  കയിലെടുത്ത് present  എടുത്തു . ടീച്ചര്‍ ലാപ് ടോപില് നിന്ന് ഒരു പ്ലഗ്  എടുത്ത് L .C .D . projecter  എടുത്ത് അതില്‍ കുത്തി . സ്ക്രീനില് ചിത്രം പതിഞ്ഞു .ക്ലാസ്സ് പകുതിയായപ്പോള്‍ ഒരു റോബോട്ട് വന്ന് ടീച്ചര്‍ക്ക് ഒരു പാനീയം നല്കി . ടീച്ചര്‍  അത് കുടിച്ചു . അപ്പോള്‍ തന്നെ interwell ലിന്റെ  ബെല്ലെടിച്ചു . കുറച്ചു പേര്‍ ആശുപത്രിയിലേക്ക്  പോയ്യി . ഡയാലിസ്സിസ്  ചെയ്യാനാന്നെന്നു തോന്നുന്നു . ചിലര്‍ കുപ്പികളില് കൊണ്ടു വന്ന വെള്ളമെടുത്തു  മുഖം കഴുകി . ചിലര്‍ അത് കുടിച്ചു  സ്കൂളിലെ  വെള്ളം  അമ്ലം ചേര്‍ന്നതാണ് .  അപ്പോളാണ് 100  വയസ്സ് പ്രായം തോന്നിക്കുന്ന   ഒരു  അപ്പൂപ്പന് വന്നത് അദ്ദേഹമാണ്  അവിടുത്തെ  പ്രിന്സിപ്പല്‍  . അപ്പോളാണ് ഒരു കുട്ടി ഒരു ചോദ്യം ചോദ്യച്ചത്  'മള' എന്നാല്  എന്താ?  അദ്ദേഹം മറുപടി പറഞ്ഞു "മളയല്ല " മഴയാണ്  മോനെ, അത്  ആകാശത്തു നിന്ന് വരുന്നതാ . അതെന്താ ഇപ്പോളിലിലാതത്. "അത് പിന്നെ" അപ്പൂപ്പന് ഉത്തരം മുട്ടി പോയി .
അപേക്ഷ: നാളെ നിങ്ങളുടെ മകനും ഇങ്ങെനെ                         ചോദ്യക്കാതിരിക്കണമെങ്കില്  ഒന്ന് ഓര്‍ക്കുക ഭൂമി ആരുടേയും സ്വന്തമല്ല . നാം ഇനിയും വൈകീട്ടില്ല . നാളെ ഈ ഭൂമി മരുഭൂമിയോ ,  അമ്ല മഴ പെയ്യുന്ന ഭൂമിയ്യാകരുത് .
ഈ ഭൂമി അടുത്ത തലമുറയ്ക്കു കൂടി വേണ്ടതാണ് 
                                                by 
                                 നിംഹാന്‍സ് നിമല് 
                                             VIII-E
            ശ്രീ കൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂള്‍